'ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് 9' ടീസർ പുറത്തിറങ്ങി: റിലീസ് ജൂലൈ 8 ന്

2021-04-15 By Admin

ഹോളിവുഡ് ആക്ഷന്‍ ഫിലിം ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസില്‍ നിന്ന് വരുന്ന ഒമ്പതാം ചിത്രം ‘എഫ് 9: ദി ഫാസ്റ്റ് സാഗ’യിലെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. ജസ്റ്റിന്‍ ലിന്‍ ആണ് ഹോളിവുഡ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു ആദ്യത്തെ ട്രെയിലര്‍ റിലീസ് ചെയ്തത്. പിന്നീട് കൊവിഡ് കാരണം സിനിമയുടെ റിലീസ് നീട്ടിവക്കുകയായിരുന്നു. എഫ് 9: ദി ഫാസ്റ്റ് സാഗ ജൂലൈ എട്ടിന് തിയേറ്ററുകളില്‍ പുറത്തിറങ്ങുമെന്ന് പുതിയ ട്രെയിലറിലൂടെ നിര്‍മാതാക്കള്‍ അറിയിച്ചു. 

ഡൊമിനിക്ക് ടൊറെറ്റോയാണ് ചിത്രത്തിലെ പ്രധാന താരം. വിന്‍ ഡീസല്‍, മിഷേല്‍ റോഡിഗസ്, ജോണ്‍ സീന, ടൈസീ ഗിബ്സണ്‍, ജോര്‍ദാസ ബ്രൂസ്റ്റര്‍, നതാലി ഇമ്മാനുവല്‍ ചാര്‍ലിസ് തെറോണ്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. 2017ലെ ദി ഫേറ്റ് ഓഫ് ദി ഫ്യൂരിയിസിന്റെ തുടര്‍ച്ചയായാണ് ഒമ്പതാം ഭാഗമെത്തുന്നത്. സ്റ്റീഫന്‍ എഫ്. വിന്‍ഡണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന അമേരിക്കന്‍ ആക്ഷന്‍ ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ബ്രയാന്‍ ടൈലര്‍ ആണ്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||