ചരിത്രനേട്ടം കുറിച്ച ഗോകുലം കേരളക്ക് കോഴിക്കോട്ട് വൻ സ്വീകരണം

2021-03-30 By Admin

കോഴിക്കോട്: ആദ്യമായി ഐ ലീഗ് കിരീടം കേരളത്തിലെത്തിച്ച ഗോകുലം കേരള എഫ്‌സിക്ക് കരിപ്പൂർ വിമാനത്താവളത്തിൽ വന്‍ വരവേല്‍പ്പ്. വൈകിട്ട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ താരങ്ങളെ നിറഞ്ഞ കരഘോഷത്തോടെയാണ് ആരാധകര്‍ വരവേറ്റത്. പ്രിയ താരങ്ങളെ കാണാന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ആരാധകർ കൂട്ടം കൂട്ടമായെത്തി. ഐ ലീഗ് കപ്പുമായി ടീമംഗങ്ങള്‍ എത്തിയതോടെ ആരാധകര്‍ ആവേശത്തിലായി. ഇത് സന്തോഷത്തിന്റെ നിമിഷമെന്ന് കോച്ച് വിഞ്ചെന്‍സോ ആല്‍ബര്‍ട്ടോ അനൈസോ പറഞ്ഞു. സ്വപ്നതുല്യമായ നേട്ടമെന്ന് താരങ്ങളും പ്രതികരിച്ചു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||