അര്‍ജുന്‍ ചക്രവര്‍ത്തി’ എന്ന ചിത്രമാണ് ഒരുങ്ങുന്നത്. വേണു കെ സിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊവിഡ് കാരണമായിരുന്നു സിനിമയുടെ ചിത്രീകരണം വൈകിയത്. ഇപ്പോൾ സിനിമയുടെ 75 ശതമാനം ചിത്രീകരണവും കഴിഞ്ഞു. 

തെലങ്കാന, ആന്ധ്ര ഉള്‍പ്പെടെ ഇന്ത്യയിലുടനീളം 125 ലധികം സ്ഥലങ്ങളിലാണ് ചിത്രീകരണം നടന്നതെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു. ചിത്രത്തില്‍ പുതുമുഖങ്ങളായ വിജയരാമ രാജു, സിജ റോസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജയ്, ദയാനന്ദ് റെഡ്ഡി, അജയ് ഘോഷ്, ദുര്‍ഗേഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

അര്‍ജുന്‍ ചക്രവര്‍ത്തിയുടെ കുട്ടിക്കാലം മുതല്‍ മധ്യവയസ്സ് വരെയുള്ള എല്ലാ പ്രായവ്യത്യാസങ്ങളിലും ജീവിത യാത്രയെ ചിത്രീകരിക്കുന്നതിന് നായകന്‍ ഏഴ് ശാരീരിക രൂപ മാറ്റങ്ങളിലൂടെ കടന്നുപോയിരുന്നു. വിജയരാമ രാജുവിന്റെ അഭിനയം സിനിമയുടെ ആകര്‍ഷണമാകും. സിനിമയുടെ റിലീസ് തിയതി ഉടന്‍ അറിയിക്കും. തമിഴിലും തെലുങ്കിലും ഒരേസമയമാണ് സിനിമ ചിത്രീകരിക്കുന്നത്.
... "> റിലീസിനൊരുങ്ങി 'അർജുൻ ചക്രബർത്തി' Nivarthanam News

റിലീസിനൊരുങ്ങി 'അർജുൻ ചക്രബർത്തി'

2021-03-25 By Admin

കബഡിയെ അടിസ്ഥാനമാക്കി വീണ്ടുമൊരു ചിത്രം ഒരുങ്ങുന്നു.1980 കളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച കബഡി കളിക്കാരന്റെ യഥാര്‍ത്ഥ ജീവിത കഥയെ അടിസ്ഥാനമാക്കി, ‘അര്‍ജുന്‍ ചക്രവര്‍ത്തി’ എന്ന ചിത്രമാണ് ഒരുങ്ങുന്നത്. വേണു കെ സിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊവിഡ് കാരണമായിരുന്നു സിനിമയുടെ ചിത്രീകരണം വൈകിയത്. ഇപ്പോൾ സിനിമയുടെ 75 ശതമാനം ചിത്രീകരണവും കഴിഞ്ഞു. 

തെലങ്കാന, ആന്ധ്ര ഉള്‍പ്പെടെ ഇന്ത്യയിലുടനീളം 125 ലധികം സ്ഥലങ്ങളിലാണ് ചിത്രീകരണം നടന്നതെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു. ചിത്രത്തില്‍ പുതുമുഖങ്ങളായ വിജയരാമ രാജു, സിജ റോസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജയ്, ദയാനന്ദ് റെഡ്ഡി, അജയ് ഘോഷ്, ദുര്‍ഗേഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

അര്‍ജുന്‍ ചക്രവര്‍ത്തിയുടെ കുട്ടിക്കാലം മുതല്‍ മധ്യവയസ്സ് വരെയുള്ള എല്ലാ പ്രായവ്യത്യാസങ്ങളിലും ജീവിത യാത്രയെ ചിത്രീകരിക്കുന്നതിന് നായകന്‍ ഏഴ് ശാരീരിക രൂപ മാറ്റങ്ങളിലൂടെ കടന്നുപോയിരുന്നു. വിജയരാമ രാജുവിന്റെ അഭിനയം സിനിമയുടെ ആകര്‍ഷണമാകും. സിനിമയുടെ റിലീസ് തിയതി ഉടന്‍ അറിയിക്കും. തമിഴിലും തെലുങ്കിലും ഒരേസമയമാണ് സിനിമ ചിത്രീകരിക്കുന്നത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||