ലോകകപ്പ് ഷൂട്ടിങ് : ചിങ്കി യാദവിന്‌ സ്വർണം

2021-03-24 By Admin

ന്യൂഡൽഹി: ഡൽഹിയിൽ വെച്ച് നടക്കുന്ന ലോക ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ 25 മീറ്റർ പിസ്റ്റൾ മത്സരത്തിൽ മൂന്നു മെഡലുകൾ കരസ്ഥമാക്കി ഇന്ത്യ. ഈ ഇനത്തിൽ ഇന്ത്യയുടെ ചിങ്കി യാദവ് സ്വർണം നേടി. ഫൈനലിൽ ഇന്ത്യയുടെ തന്നെ രാഹി സർണോബാതിനെ കീഴടക്കിയാണ് ചിങ്കി യാദവ് സ്വർണം നേടിയത്. രാഹി വെള്ളിമെഡലും മനു ഭേക്കർ ഈയിനത്തിൽ വെങ്കലവും സ്വന്തമാക്കി. ടൂർണമെന്റിൽ ആദ്യമായാണ് ഇന്ത്യ ഈയിനത്തിൽ മൂന്നു മെഡലുകളും സ്വന്തമാക്കുന്നത്. ഈ മൂന്നുപേരും ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയിട്ടുണ്ട്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||