2021-02-16 By Admin
ദൃശ്യം-2 തിയേറ്ററുകളിലും പ്രദർശിപ്പിക്കുമെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡണ്ട് ലിബർട്ടി ബഷീർ. ഓ ടി ടി റിലീസിന് ശേഷവും ദൃശ്യം-2 തിയേറ്ററുകളിൽ പ്രദർശിപ്പിക്കും. ദൃശ്യം -2 വിലക്കിയ ഫിലിം ചേംബർ തീരുമാനം അംഗീകരിക്കില്ല. നേരത്തെ ദൃശ്യം-2 തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഫിലിം ചേംബർ നിലപാടെടുത്തിരുന്നു. അതിനെതിരെയാണ് ലിബർട്ടി ബഷീറിന്റെ പ്രതികരണം.