2021-02-16 By Admin
ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 317 റൺസിന്റെ തകർപ്പൻ വിജയം. 482 വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 164 റൺസിന് പുറത്തായി. ജയത്തോടെ നാല് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-1 എന്ന നിലയിലെത്തി. രണ്ട് ഇന്നിങ്സിലും ഇംഗ്ലണ്ടിന് 200 റൺസ് കടക്കാൻ കഴിഞ്ഞില്ല. അഞ്ച് വിക്കറ്റ് നേടിയ അഷ്‌കർ പട്ടേലാണ് ഇന്ത്യൻ നിരയിൽ ബൗളിങ്ങിൽ ഏറ്റവും തിളങ്ങിയത്. അശ്വിൻ മൂന്നും കുൽദീപ് രണ്ടും വിക്കറ്റുകൾ നേടി. അശ്വിനാണ് മാൻ ഓഫ് ദ മാച്ച് . സ്‌കോർ ഇന്ത്യ ഒന്നാം ഇന്നിങ്‌സ് 329, രണ്ടാം ഇന്നിംഗ്സ് 329. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ് 134, രണ്ടാം ഇന്നിംഗ്സ് 164.
പരമ്പരയിലെ മൂന്നാം മത്സരം 24 ന് തുടങ്ങും. അഹമ്മദാബാദിലെ മോട്ടേറ സ്റ്റേഡിയത്തിൽ പിങ്ക് ബാളിൽ പകലും രാത്രിയുമായാണ് മത്സരം.