സുരേഷ് ഗോപിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു :

2021-02-15 By Admin

സുരേഷ്‌ഗോപി-ജോഷി കൂട്ടുകെട്ടിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു . 'പാപ്പൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഗോകുൽ സുരേഷും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പത്രം, ലേലം, വാഴുന്നോർ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയിട്ടുണ്ട്. സുരേഷ് ഗോപിയുടെ 252 ആമത്തെ ചിത്രമാണ് ഇത്. പൊറിഞ്ചു മറിയം ജോസിന് ശേഷമാണ് ജോഷി 'പാപ്പൻ' സംവിധാനം ചെയ്യുന്നത്. സണ്ണി വെയ്ൻ, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, നൈല ഉഷ, നീത പിള്ള, ആശാ ശരത്, കനിഹ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. ആർ .ജെ ഷാൻ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രം നിർമിക്കുന്നത് ഡേവിഡ് കാച്ചപ്പള്ളി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡേവിഡ് കാച്ചപ്പള്ളിയാണ്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||