2021-02-13 By Admin
ചെന്നൈ : ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ രോഹിത് ശർമയുടെ ഉഗ്രൻ സെഞ്ചുറിയുടെ ബലത്തിൽ ഇന്ത്യ ആദ്യ ദിനം കളി നിർത്തുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 300 റൺസെടുത്തു. 33 റൺസുമായി ഋഷഭ് പന്തും അഞ്ച് റൺസുമായി അസ്‌കർ പട്ടേലുമാണ് ക്രീസിൽ. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണർ ശുഭമാൻ ഗില്ലിനെ ആദ്യ ഓവറിൽത്തന്നെ നഷ്ടമായി. തുടർന്നെത്തിയ ചേതേശ്വർ പൂജാരയും രോഹിത് ശർമയും രണ്ടാം വിക്കറ്റിൽ 85 റൺസ് കൂട്ടി ചേർത്തു. തുടർന്നെത്തിയ വിരാട് കോഹ്ലിക്ക് അഞ്ചു പന്തുകൾ മാത്രമാണ് നേരിടാനായത്. സ്‌കോർ ബോർഡ് തുറക്കും മുൻപ് തന്നെ കൊഹ്‌ലിയെ മോയിൻ അലി ബൗൾഡാക്കി. തുടർന്ന് രഹാനെയും ഇന്ത്യക്ക് നഷ്ടമായതോടെ തകർച്ചയിലേക്ക് വന്നെങ്കിലും ഒരു വശത്ത് രോഹിത് ശർമ്മ നിലയുറപ്പിച്ചു. 161 റൺസ് സ്വന്തം പേരിൽ കൂട്ടിച്ചേർത്താണ് രോഹിത് ശർമ്മ മടങ്ങിയത്.