2021-02-12 By Admin
ലണ്ടൻ : സ്റ്റീൽ വ്യവസായത്തിലെ ആഗോള ഭീമന്മാരായ ആഴ്‌സലർ മിത്തലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സി.ഇ.ഓ) സ്ഥാനത്തേക്ക് ആദിത്യ മിത്തൽ എത്തുന്നു. ചെയർമാനും സി.ഇ.ഓയുമായ ലക്ഷ്മി മിത്തലിന്റെ മകനാണ് ആദിത്യ മിത്തൽ. ലക്ഷ്മി മിത്തൽ കമ്പനിയുടെ ചെയർമാൻ ആകുമെന്നും, ആദിത്യ മിത്തൽ സി.ഇ.ഓ ആകുമെന്നും കമ്പനി പ്രസ്താവനയിൽ അറിയിച്ചതായി പി ടി ഐ റിപ്പോർട്ട് ചെയ്തു. 2003 ൽ കമ്പനിയിൽ ചേർന്ന ജെനുവിനോ ക്രിസ്റ്റിനോ യെ ചീഫ് ഫിനാൻഷ്യൽ ഓഫിസർ ( സി എഫ് ഓ ) ആയി നിയമിച്ചിട്ടുണ്ട്.