2020-09-08 By Admin
ലയനത്തിനു ശേഷം രണ്ട് വർഷമാകുമ്പോൾ റീബ്രാൻഡിങ്ങുമായി വോഡഫോൺ ഐഡിയ ടെലികോം ഒപ്പറേറ്റേഴ്സ്. വോഡഫോണിൻെറ വിയും ഐഡിയയുടെ ഐയും ചേര്‍ത്ത് വി എന്നായിരിക്കും വോഡ- ഐഡിയ ഇനി അറിയപ്പെടുക. ഇത്രയും നാൾ വോഡഫോൺ, ഐഡിയ ബ്രാൻഡുകൾ പ്രത്യേകമായി ആണ് കമ്പനി പ്രൊമോട്ടു ചെയ്തിരുന്നത് എങ്കിലും ഇനി ഒറ്റ ബ്രാൻഡ് ആയിട്ടായിരിയ്ക്കും അറിയപ്പെടുന്നതും. 2018 ഓഗസ്റ്റിലായിരുന്നു വോഡഫോണും ഐഡിയയും ലയിക്കുന്നത്.
പുതിയ ബ്രാൻഡ് നാമം തിങ്കളാഴ്ച വൈകുന്നേരം മുൻപ് മുതൽ പ്രസിദ്ധപ്പെടുത്തുമെന്നും വോഡഫോൺ ഐഡിയ എം ഡിയും സി ഇ ഓ യുമായ രവിന്ദർ താക്കർ അറിയിച്ചു. “ഇന്ത്യൻ ടെലികോം വിപണിയിൽ പുതിയ ഊര്‍ജവുമായി വി എന്ന ബ്രാൻഡിലൂടെ വോഡഫോണും ഐഡിയയും എത്തുകയാണ്. ഇന്ന് വൈകിട്ട് എട്ടു മണി മുതൽ പുതിയ ബ്രാൻഡ് നാമം ഡിജിറ്റൽ മാധ്യമങ്ങളിൽ ഉൾപ്പെടെ ദൃശ്യമായി തുടങ്ങും.”അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വോഡഫോൺ ഐഡിയയിൽ 400 കോടി ഡോളറിൻെറ വിദേശ നിക്ഷേപത്തിന് വഴിയൊരുങ്ങുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു. ആമോസോണും ,വെറൈസൺ എന്ന യുഎസ് കമ്പനിയും ഉൾപ്പെടെയാണ് വോഡഫോണിൽ മുതൽ മുടക്കാൻ തയ്യാറാകുന്നത് എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഇത് വരെ ഇത് സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കിയിട്ടില്ല.