റോഷൻ ആൻഡ്രൂസ് ചിത്രം നിർമിക്കാനൊരുങ്ങി ദുൽഖർ സൽമാൻ

2020-09-08 By Admin

ഹിറ്റ് സംവിധായകൻ റോഷൻ ആൻഡ്രൂസിന്റെ പുതിയ ചിത്രം മലയാളത്തിന്റെ യൂത്ത് ഐക്കൺ ദുൽഖർ സൽമാൻ നിർമിക്കാനൊരുങ്ങുന്നു. ദുൽഖർ തന്നെ നായകനാകുന്ന ചിത്രത്തിൽ അദ്ദേഹം ആദ്യമായ് പൊലീസ് ഉദ്യോഗസ്ഥന്റെ വേഷം അണിയുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച 'വരനെ ആവശ്യമുണ്ട്'‌, ഒ.ടി,ടി റിലീസ് ആയി എത്തിയ 'മണിയറയിലെ അശോകൻ', റിലീസിന് ഒരുങ്ങിയിരിക്കുന്ന 'കുറുപ്പ്' എന്നീ ചിത്രങ്ങൾക്ക് ശേഷം ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറെർ ഫിലിംസിന്റെ ബാനറിൽ തന്നെയാണ് റോഷൻ ചിത്രവും ഒരുങ്ങുന്നത്. 

വിജയ ജോഡികളായ ബോബി-സഞ്ജയ് കൂട്ടുകെട്ട് തിരക്കഥ രചിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾ നേരത്തെ തന്നെ പുറത്തു വന്നിരുന്നു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||