ഫ്രാന്‍സ് താരം കിലിയന്‍ എംബാപ്പെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

2020-09-08 By Admin

പാരീസ്: ഫ്രാന്‍സ് താരം കിലിയന്‍ എംബാപ്പെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്നു രാത്രി ക്രൊയേഷ്യക്കെതിരായ യുവേഫ നാഷന്‍സ് ലീഗ് മത്സരത്തില്‍ ഫ്രഞ്ച് ടീമിനായി അദ്ദേഹം കളിക്കില്ല. ക്രൊയേഷ്യക്കെതിരെയുള്ള മത്സരത്തിനു തയ്യാറെടുക്കവെയാണ് ഫ്രഞ്ച് ടീമിന്റെ പരിശീലന ക്യാമ്പില്‍ വച്ചു നടത്തിയ കൊവിഡ് ടെസ്റ്റില്‍ എംബാപ്പെയുടെ ഫലം പോസിറ്റീവായത്. ഇതേ തുടര്‍ന്ന് താരം നാട്ടിലേക്കു മടങ്ങി.തിങ്കളാഴ്ച രാവിലെയായിരുന്നു ഫ്രഞ്ച് താരത്തെ പരിശോധനയ്ക്കു വിധേയനാക്കിയതെന്നു ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. ഫ്രഞ്ച് ചാമ്പ്യന്‍മാരായ പിഎസ്ജിയുടെ താരം കൂടിയാണ് എംബാപ്പെ. പിഎസ്ജിയില്‍ കൊവിഡ് പിടിപെടുന്ന മൂന്നാമത്തെ സൂപ്പര്‍ താരം കൂടിയാണ് അദ്ദേഹം.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||