ഗിവ്‌സണ്‍ സിങ് കേരളാ ബ്ലാസ്റ്റേഴ്സിൽ

2020-08-19 By Admin

കൊച്ചി: ഇന്ത്യന്‍ ആരോസിനായി കഴിഞ്ഞ ഐലീഗ് സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ച യുവ മിഡ്ഫീല്‍ഡര്‍ ഗിവ്‌സണ്‍ സിങ് മൊയിരംഗ്‌ദെം കേരള ബ്ലാസ്റ്റേഴ്‌സില്‍. മണിപ്പൂരില്‍ നിന്നുള്ള താരം വരുന്ന ഐഎസ്എല്‍ സീസണില്‍ ടീമിന്റെ ഭാഗമാകുമെന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചു. ഫുട്‌ബോളിനെ ഏറെ സ്‌നേഹിക്കുന്ന കേരളത്തിലെ ക്ലബ്ബില്‍ എത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഗിവ്‌സണ്‍ പറഞ്ഞു. പ്രായത്തിനപ്പുറമുള്ള പക്വത കളിക്കളത്തില്‍ പ്രകടിപ്പിക്കുന്ന താരമാണ് ഗിവ്‌സണെന്നും ബ്ലാസ്റ്റേഴ്‌സിനായി അദ്ദേഹത്തിന് വലിയ ലക്ഷ്യങ്ങള്‍ എത്തിപ്പിടിക്കാനാകുമെന്നും അസിസ്റ്റന്റ് കോച്ച് ഇഷ്ഫാഖ് അഹമ്മദ് പ്രതികരിച്ചു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||