ജാഗ്വർ ലാൻഡ് റോവറിനെ കൈവിടില്ലെന്ന് ടാറ്റ മോട്ടോർസ്

2020-08-19 By Admin

ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ കമ്പനിയുടെ ഓഹരികള്‍ പൂര്‍ണമായി വിറ്റ് ബ്രിട്ടനില്‍ നിന്നു പിന്മാറാന്‍ ടാറ്റാ മോട്ടോഴ്സ് തയ്യാറെടുക്കുന്നതായുള്ള വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് വിശദീകരണം. ടാറ്റാ മോട്ടോഴ്സിന്റെയും വിശാലമായ ടാറ്റാ ഗ്രൂപ്പിന്റെയും പ്രധാന സ്തംഭമാണ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ എന്നും അത് മാറ്റമില്ലാതെ തുടരുമെന്നും കമ്പനി അറിയിച്ചു. ബ്രിട്ടണിലെ നിക്ഷേപ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ടാറ്റാ ഗ്രൂപ്പ് പിന്‍മാറിയേക്കുമെന്ന സൂചനയ്ക്കു പുറമേയാണ് ജാഗ്വാര്‍ ലാന്‍ഡ് റോവറിനെ കൈവിടുന്നതായുള്ള വാര്‍ത്ത വന്നത്. സാമ്പത്തിക രക്ഷാപ്രവര്‍ത്തന പാക്കേജില്‍ ബ്രിട്ടീഷ് സര്‍ക്കാരും ടാറ്റ ഗ്രൂപ്പും തമ്മില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഫലം കാണാത്തതിനെ തുടര്‍ന്ന് പിന്‍മാറാന്‍ഗൂപ്പ് ആലോചിക്കുന്നതായായിരുന്നു റിപ്പോര്‍ട്ടുകള്‍. ജാഗ്വാര്‍ ലാന്‍ഡ് റോവറിനായി (ജെഎല്‍ആര്‍) ഒരു തന്ത്രപരമായ പങ്കാളിയെ ഗ്രൂപ്പ് അന്വേഷിക്കുന്നതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടീഷ് സ്റ്റീല്‍ പ്ലാന്റിലെ ഓഹരികളും വില്‍ക്കാന്‍ ടാറ്റ ആലോചിക്കുന്നതായി അഭ്യൂഹം പരന്നിരുന്നു. രണ്ട് കമ്പനികളുടെയും യൂറോപ്യന്‍ പ്രവര്‍ത്തനങ്ങള്‍ അവരുടെ മാതൃ കമ്പനികളെ സാമ്പത്തിക പ്രതിസന്ധിയിലാക്കവേ ഗ്രൂപ്പിന് ഉടന്‍ ഒരു പരിഹാരമാര്‍ഗ്ഗം കണ്ടെത്തേണ്ടി വരുമെന്നും അതിന്റെ പ്രതികരണം വൈകിപ്പിക്കാനാവില്ലെന്നും ടാറ്റാ ഗ്രൂപ്പിന്റെയും ടാറ്റാ സ്റ്റീലിന്റെയും മുന്‍ ഡയറക്ടര്‍മാരില്‍ ഒരാള്‍ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||