2020-08-17 By Admin
ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിന് ശേഷം ഫ്‌ളിപ്കാര്‍ട്ടും ഓൺലൈൻ മദ്യവ്യാപാരത്തിലേക്ക് ചുവടുവെയ്ക്കാന്‍ ഒരുങ്ങുന്നു. പശ്ചിമ ബംഗാള്‍, ഒഡീഷ എന്നീ നഗരങ്ങളില്‍ മദ്യം എത്തിക്കുന്നതിനായി ഫ്‌ളിപ്കാര്‍ട്ട് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഡയാജിയോയുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഒമ്പത് കോടി ജനസംഖ്യയുള്ള പശ്ചിമ ബംഗാള്‍ ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള നാലാമത്തെ സംസ്ഥാനമാണ്. ഒഡീഷയിലെ ജനസംഖ്യ 4.1 കോടിയിലധികമാണ്. അതുകൊണ്ട് തന്നെ കമ്പനിയ്ക്ക് വലിയ ലാഭമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.