ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം : തീരുമാനത്തിന് വൻ പിന്തുണയെന്ന് യുഎഇ

2020-08-15 By Admin

ദുബായ് : ഇസ്രായേലുമായി ചരിത്രപരമായ നയതന്ത്ര ബന്ധം രൂപപ്പെടുത്താനുള്ള തീരുമാനത്തിന് വന്‍പിന്തുണ ലഭിച്ചതായി യു.എ.ഇ. വെസ്റ്റ് ബാങ്കില്‍ അധിനിവേശം അവസാനിപ്പിക്കുമെന്ന ഉറപ്പ് ഇസ്രായേല്‍ നടപ്പാക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് യു.എ.ഇ. അതേസമയം, തീരുമാനം പുനഃപരിശോധിച്ചില്ലെങ്കില്‍ യു.എ.ഇയുമായുള്ള ബന്ധം പുനഃപരിശോധിക്കേണ്ടി വരുമെന്നാണ് തുര്‍ക്കിയും ഫലസ്തീന്‍ സംഘടനകളും മുന്നറിയിപ്പ് നല്‍കുന്നത്. ഇസ്രായേലും യു.എ.ഇയും തമ്മില്‍ സമ്പൂര്‍ണ നയതന്ത്ര ബന്ധം രൂപപ്പെടുത്തുന്ന കരാര്‍ വൈറ്റ്ഹൗസില്‍ ഉടന്‍ തന്നെ ഒപ്പുവെക്കുമെന്നാണ് സൂചന. 1994ന് ശേഷം ആദ്യമായാണ് ഒരു അറബ് രാജ്യവുമായി ഇസ്രായേല്‍ കൈകോര്‍ക്കുന്നത്. പശ്ചിമേഷ്യയില്‍ വലിയ മാറ്റങ്ങള്‍ക്കിടയാക്കുന്ന കരാറിന് അഭൂതപൂര്‍വമായ പിന്തുണയാണ് ലഭിക്കുന്നതെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാശ് പറഞ്ഞു. യു.എ.ഇ തീരുമാനത്തെ പിന്തുണച്ച് ഗള്‍ഫ് രാജ്യമായ ഒമാന്‍ രംഗത്തു വന്നു. ഈജിപ്തും കരാറിനെ പ്രകീര്‍ത്തിച്ചു. ഇസ്രായേലും അറബ് രാജ്യങ്ങളും ഒന്നിച്ചു നില്‍ക്കുന്നത് ആഗോളതലത്തില്‍ ഗുണം ചെയ്യുമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ വ്യക്തമാക്കി.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||