ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ പാകിസ്ഥാന് ബാറ്റിംഗ് തകർച്ച

2020-08-14 By Admin

സതാംപ്റ്റണ്‍: ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാന് ബാറ്റിങ് തകര്‍ച്ച. ഒന്നാം ദിനം മഴയെ തുടര്‍ന്ന് കളി നിര്‍ത്തി വെയ്ക്കുമ്പോള്‍ പാകിസ്ഥാന്‍ 45.4 ഓവറില്‍ അഞ്ചു വിക്കറ്റിന് 126 റണ്‍സെന്ന നിലയിലാണ്.ബാബര്‍ ആസമിനോടൊപ്പം (25) മുഹമ്മദ് റിസ്വാനാണ് (4) ക്രീസില്‍. ഷാന്‍ മസൂദ് (1), ആബിദ് അലി (60), ക്യാപ്റ്റന്‍ അസ്ഹര്‍ അലി (20), ആസാദ് ഷെഫീഖ് (5), ഫവാദ് ആലം (0) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്സന്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. പാകിസ്ഥാന്റെ തുടക്കം മോശമായിരുന്നു. ഒന്നാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്സില്‍ സെഞ്ച്വറിയുമായി തിളങ്ങിയ ഷാന്‍ മസൂദിന് ഇത്തവണ ഫോം തുടരാനായില്ല. ഒരു റണ്‍സ് മാത്രമെടുത്ത് താരം പുറത്തായി. ആദ്യ സെഷനില്‍ രണ്ടു ക്യാച്ചുകള്‍ ഇംഗ്ലണ്ട് നഷ്ടപ്പെടുത്തി. രണ്ടു തവണയും രക്ഷപ്പെട്ടത് ആബിദ് അലിയാണ്. സ്ലിപ്പില്‍ സിബ്ലിയും ബേണ്‍സും ക്യാച്ചുകള്‍ കൈവിടുകയായിരുന്നു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||