സഞ്ജയ് ദത്തിന് പിന്തുണയുമായി യുവരാജ് സിംഗ്

2020-08-12 By Admin

മുംബൈ: ബോളിവുഡ് താരം സഞ്ജയ് ദത്തിന് ശ്വാസകോശാര്‍ബുദം സ്ഥിരീകരിക്കപ്പെട്ടതിനു പിന്നാലെ താരത്തിന് പിന്തുണയുമായി ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. നേരത്തെ സമാനമായ അസുഖത്തെ തോല്‍പ്പിച്ച് കളിക്കളത്തിലേക്കു മടങ്ങിയെത്തിയ വ്യക്തി കൂടിയാണ് യുവി. എത്രയും വേഗത്തില്‍ ദത്ത് രോഗമുക്തനായി മടങ്ങിവരട്ടെയന്നാണ് അദ്ദേഹം ആശംസിച്ചത്.‘നിങ്ങള്‍ എല്ലായ്പ്പോഴും പോരാളി തന്നെയായിരിക്കും. ഇതുണ്ടാക്കുന്ന വേദന എത്രയുണ്ടാവുമെന്ന് എനിക്കറിയാം. എന്നാല്‍ നിങ്ങള്‍ കരുത്തനാണെന്നും ഈ കഠിനമായ ഘട്ടത്തെ മറികടക്കുമെന്നും എനിക്കറിയാം. എത്രയും വേഗത്തില്‍ രോഗമുക്തനാവാന്‍ എന്റെ പ്രാര്‍ഥനയും ആശംസകളുമുണ്ടാകും’ യുവി ട്വീറ്റ് ചെയ്തു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||