കുവൈറ്റിൽ ഇനി ഡ്രൈവിംഗ് ലൈസൻസ് ഹൈടെക്

2020-08-10 By Admin

കുവൈറ്റ് സിറ്റി : കുവൈറ്റിൽ ഡ്രൈവിങ് ലൈസൻസിന്റെ മുഖം മാറുന്നു. ഇനിമുതല്‍ സ്മാര്‍ട്ട് ചിപ്പ് ഘടിപ്പിച്ച ഹൈടെക് ഡ്രൈവിംഗ് ലൈസന്‍സുകള്‍ ആണ് വിതരണം ചെയ്യുക. ആദ്യഘട്ടത്തില്‍ ഇലക്ട്രോണിക് കിയോസ്‌ക്കുകള്‍ വഴി സ്വദേശികള്‍ക്കു മാത്രമാകും ലൈസന്‍സ് ലഭ്യമാക്കുക. ഐ.എസ്.ഒ മാനദണ്ഡപ്രകാരമുള്ള സുരക്ഷാ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചാണ് ഡ്രൈവിംഗ് ലൈസന്‍സ് പരിഷകരിക്കുന്നത്. അതുകൊണ്ടു തന്നെ കുറുക്കു വഴികളിലൂടെ ലൈസന്‍സ് നേടാനോ വ്യാജമായി ഉണ്ടാക്കാനോ സാധിക്കില്ല. അടുത്തവര്‍ഷം തുടക്കം മുതല്‍ ലൈസന്‍സ് പരിഷ്‌കരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഇലക്ട്രോണിക് കിയോസ്‌കുകള്‍ വഴി നിലവിലെ രീതിയില്‍ തന്നെയാകും പുതിയ ഹൈടെക്ക് ലൈസന്‍സുകളും വിതരണം ചെയ്യുക.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||