ഭോജ്പുരി സിനിമാ താരം അനുപമ പഥക് (40) തൂങ്ങി മരിച്ച നിലയില്‍

2020-08-07 By Admin

മുംബൈ: ഭോജ്പുരി സിനിമാ താരം അനുപമ പഥക് (40) തൂങ്ങി മരിച്ച നിലയില്‍. മുംബൈയിലെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. അനുപമയുടെ വീട്ടില്‍ നിന്ന് പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. മുംബൈയിലെ ഒരു പ്രൊഡക്ഷന്‍ കമ്പനിയില്‍ പണം നിക്ഷേപിച്ചിരുന്നുവെന്നും എന്നാല്‍ പറഞ്ഞ സമയത്ത് അവരത് തിരിച്ചു നല്‍കിയില്ലെന്നുമാണ് കുറിപ്പിലുള്ളത്. മരിക്കുന്നതിന്റെ തലേ ദിവസം ഇവര്‍ ഫേസ്ബുക്കില്‍ ലൈവില്‍ വന്നിരുന്നു. ഇത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.ബീഹാറിൽ നിന്നും മുംബൈയിലേക്ക് താമസം മാറിയ നടി നിരവധി ഭോജ്പുരി സിനിമകളിലും ടെലിവിഷൻ പരിപാടികളിലും വേഷമിട്ടിട്ടുണ്ട്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||