2020-08-03 By Admin
ന്യൂഡൽഹി: ഐ.പി.എല്ലിന്റെ 13-ാം സീസൺ യുഎഇ യിൽ വെച്ച് നടത്താൻ കേന്ദ്ര സർക്കാരിന്റെ അനുമതി. സെപ്റ്റംബർ 19 നാണ് മത്സരങ്ങൾ ആരംഭിക്കുക. നവംബർ ൧൦ ന് ഫൈനൽ. ഷാർജ, അബുദാബി,ദുബായ് എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരങ്ങള്‍ ആരംഭിക്കുത്. 10 ദിവസം രണ്ട് മത്സരങ്ങള്‍ വീതം ഉണ്ടാകും. ടീമില്‍ പരമാവധി 24 താരങ്ങളെ ഉള്‍പ്പെടുത്താം. ചൈനീസ് മൊബൈല്‍ കമ്പനിയായ വിവോ ടൈറ്റില്‍ സ്പോണ്‍സറായി തുടരുമെന്നു ബിസിസിഐ അറിയിച്ചു. ആദ്യഘട്ടത്തില്‍ കാണികള്‍ക്ക് പ്രവേശനമില്ല. രണ്ടാംഘട്ടത്തില്‍ 30 മുതല്‍ 50 ശതമാനം വരെ കാണികളെ പ്രവേശിപ്പിക്കാന്‍ യു.എ.ഇ സര്‍ക്കാരിനോട് അനുമതി തേടും. പരിമിതമായ കാണികളെ പ്രവേശിപ്പിക്കാന്‍ യു.എ.ഇ സര്‍ക്കാര്‍ അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.