2020-08-01 By Admin
ജംഷഡ്പൂര്‍: ഐഎസ്എല്ലിൽ ജംഷഡ്പൂർ എഫ് സിക്ക് പുതിയ പരിശീലകൻ. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണ് മുന്നോടിയായാണ് പുതിയ പരിശീലകനെ നിയമിച്ചത്. ചെന്നൈയിന്‍ എഫ്സിയുടെ പരിശീലകനായിരുന്ന ഓവന്‍ കോയലാണ് പുതിയ പരിശീലകൻ. രണ്ട് വര്‍ഷത്തെ കരാറിലാണ് സ്‌കോട്ലന്‍ഡുകാരനായ കോയല്‍ ജംഷഡ്പൂരിലെത്തുന്നത്. സ്പാനിഷ് പരിശീലകന്‍ അന്റോണിയോ ഇറിയോന്‍ഡോയുടെ പകരക്കാരനായാണ് കോയലെത്തുന്നത്. അവസാന മൂന്ന് സീസണിലും പ്ലേ ഓഫില്‍ എത്തുന്നതില്‍ ജംഷഡ്പൂര്‍ പരാജയപ്പെട്ടതോടെ സൂപ്പര്‍ പരിശീലകനെ ഒപ്പം കൂട്ടി ക്ലബ്ബ് പുതിയ പ്രതീക്ഷകള്‍ നെയ്യുന്നത്. ഫുട്ബോള്‍ താരമെന്ന നിലയിലും പരിശീലകനെന്ന നിലയിലും അനുഭവസമ്പത്തുള്ള താരമാണ് കോയല്‍.