മുൻ രഞ്ജിതാരം രജത് ഭാട്ടിയ വിരമിച്ചു

2020-07-29 By Admin

ന്യൂഡല്‍ഹി: ഡല്‍ഹിയുടെ മുന്‍ രഞ്ജി ക്രിക്കറ്റ് താരവും ഐപിഎല്‍ ജേതാവുമായ രജത് ഭാട്ടിയ  ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 95 ഐപിഎല്‍ മത്സരങ്ങള്‍ രജത് കളിച്ചിട്ടുണ്ട്. 2012ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കിരീടം ഉയര്‍ത്തിയപ്പോള്‍ ടീമില്‍ അംഗമായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 137 വിക്കറ്റും 6,482 റണ്‍സും രജത് നേടിയിട്ടുണ്ട്. 2008ല്‍ രഞ്ജി ട്രോഫി കിരീടം നേടിയ ഡല്‍ഹി ടീമില്‍ അംഗമായിരുന്നു. ഫൈനലില്‍ ഉത്തര്‍പ്രദേശിനെതിരെ 139 റണ്‍സ് നേടി പുറത്താവാതെ നിന്ന് രജത് ഹീറോയായിരുന്നു. 1999-2000 സീസണില്‍ തമിഴ്നാടിന് വേണ്ടി കളിച്ചാണ് രജത് അരങ്ങേറിയത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||