ആപ്പിൾ ഐഫോൺ 11 ചെന്നൈയിൽ നിന്നും ഉത്പാദനം തുടങ്ങി

2020-07-25 By Admin

ടെക് ഭീമനായ ആപ്പിള്‍ തങ്ങളുടെ ഐഫോണ്‍ 11 മോഡല്‍ ചെന്നൈ പ്ലാന്റില്‍ നിന്നും നിര്‍മ്മാണം ആരംഭിച്ചു. ഫോക്‌സ്‌കോണാണ് കരാര്‍ അടിസ്ഥാനത്തില്‍ ആപ്പിള്‍ ഐഫോണുകള്‍ നിര്‍മിക്കുന്നത്. മുന്‍പ് ഫോക്‌സ്‌കോണ്‍ ഐഫോണ്‍ 7, ഐഫോണ്‍ എക്സ്ആര്‍, ഐ ഫോണ്‍ എസ്ഇ, ഐ ഫോണ്‍ 6എസ് മോഡലുകള്‍ ശ്രീ പെരുമ്പുത്തൂരിലെ പ്ലാന്റില്‍ നിര്‍മിച്ചിരുന്നു. ആപ്പിളിന്റെ ലിസ്റ്റിലെ ഏറ്റവും വിലകുറഞ്ഞ ഈ ഹാന്‍ഡ്സെറ്റിന് ആരംഭ വില 42,500 രൂപയാണ്. സെപ്റ്റംബര്‍ അവസാനത്തോടെ അടുത്ത ഫ്രണ്ട്‌ലൈന്‍ ആരംഭിക്കുന്നതിനു മുമ്പ് ഐഫോണ്‍ വില്‍പ്പന വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഐഫോണ്‍ 11 ഫോക്സ്‌കോണിന്റെ ചെന്നൈ പ്ലാന്റിലാണ് അസംബിള്‍ പ്രക്രിയ നടത്തുക. നേരത്തേ ചൈനയിലെ പ്ലാന്റില്‍ നിന്ന് ഉത്പാദിപ്പിച്ച ഐഫോണ്‍ 11 മോഡലുകളായിരുന്നു ഇന്ത്യയടക്കമുള്ള വിപണികളിലെത്തിയിരുന്നത്.അതിന്റെ ഐഫോണ്‍ എക്‌സ്ആര്‍ മോഡലുകള്‍ക്ക് പലതവണ വില കുറവ് ഉണ്ടായി. എക്‌സ്ആര്‍ പോലുള്ള പുതിയ മോഡലുകളുടെ ഉത്പാദനം പ്രാദേശികവല്‍ക്കരിക്കുന്നത് വില കുറയ്ക്കുകയാണ് ഉണ്ടായത്. 20 ശതമാനം സ്മാര്‍ട്ട്ഫോണ്‍ ഉത്പാദനം ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റാന്‍ ആപ്പിള്‍ പദ്ധതിയിട്ടിരിക്കുന്നതിനാല്‍ ഉല്‍പാദനവുമായി ബന്ധപ്പെട്ട പ്രോത്സാഹന പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനാല്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||