2020-07-23 By Admin
ബെംഗളുരു: വാള്‍മാര്‍ട്ട് ഇന്ത്യ ലിമിറ്റഡിന്റെ 100 ശതമാനം ഓഹരികളും സ്വന്തമാക്കി പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ളിപ്കാര്‍ട്ട്. ഓഗസ്റ്റോടെ മൊത്തവ്യാപരത്തിന് തുടക്കമിടാന്‍ ലക്ഷ്യമിട്ടാണ് ഫ്ളിപ്കാര്‍ട്ടിന്റെ നീക്കമെന്നാണ് സൂചന. പലചരക്ക്, ഫാഷന്‍ എന്നിവയ്ക്കായി പ്രത്യേക വിഭാഗങ്ങളും ഇതോടൊപ്പമുണ്ടാകുമെന്നാണ് വിവരം. ഫ്ളിപ്കാര്‍ട്ടിലെ തന്നെ പ്രമുഖനായ ആദര്‍ശ് മേനോനായിരിക്കും ഈ വിഭാഗത്തിന്റെ ചുമതല. സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ വാള്‍മാര്‍ട്ടിന്റെ സിഇഒയായ സമീര്‍ അഗര്‍വാള്‍ തല്‍ക്കാലം കമ്പനിയില്‍ തുടരും. പിന്നീട് വാള്‍മാര്‍ട്ടിലെതന്നെ മറ്റൊരു ചുമതലയിലേയ്ക്കുമാറും. റിലയൻസിന്റെ ജിയോ മാർട്ട് ഇ കൊമേഴ്‌സ് രംഗത്ത് സജീവമാകാനുള്ള നീക്കത്തെ നടത്തുന്നത് പരിഗണിച്ച് ബിസിനസ് വിപുലമാക്കാനാണ് ഫ്ലിപ്കാർട്ടിന്റെ നീക്കം.