ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ചെൽസിയെ തകർത്ത് ലിവര്‍പൂൾ

2020-07-23 By Admin

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ചെൽസിയെ തകർത്ത് ലിവര്‍പൂൾ. എട്ടു ഗോളുകള്‍ പിറന്ന മത്സരത്തില്‍ ലിവര്‍പൂള്‍ മൂന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കു ചെല്‍സിയെ പരാജയപ്പെടുത്തുകയായിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു മത്സരം. 23-ാം മിനിറ്റില്‍ നബി കെയ്റ്റയിലൂടെ ലിവര്‍പൂള്‍ ആദ്യ ഗോള്‍ നേടി. ട്രെന്റ് അലക്‌സാണ്ടര്‍ അര്‍ണോള്‍ഡും(38) ജോര്‍ജിനിയോയും(43) കൂടെ വലകുലുക്കിയതോടെ ലിവര്‍പൂള്‍ മൂന്നു ഗോളിന് മുന്നിലെത്തി. എന്നാല്‍ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഒലിവര്‍ ജെറാഡിലൂടെ ചെല്‍സി ഒരു ഗോള്‍ മടക്കിയതോടെ സ്‌കോര്‍ 3-1 ആയി. ജയത്തോടെ ലിവര്‍പൂള്‍ ആന്‍ഫീല്‍ഡില്‍ പ്രീമിയര്‍ ലീഗ് കിരീടം ഏറ്റുവാങ്ങി. ഇംഗ്ലീഷ് ഫസ്റ്റ് ഡിവിഷന്‍ ഫുട്‌ബോള്‍ ലീഗ് 1992-93ല്‍ പ്രീമിയര്‍ ലീഗ് ആക്കിമാറ്റിയശേഷം ലിവര്‍പൂളിന്റെ ആദ്യ കിരീടമാണ്. ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗ് 18 തവണ സ്വന്തമാക്കിയ ലിവര്‍പൂളിന് ഇതോടെ കിരീടം നേട്ടം 19 ആയി. 20 തവണ കിരീടം സ്വന്തമാക്കിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് ഒന്നാമത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||