ഒമാനിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു

2020-07-22 By Admin

മസ്‌ക്കറ്റ്: കോവിഡ് ബാധിതർ വർധിക്കുന്ന സാഹചര്യത്തിൽ ഒമാനിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ജൂലൈ 25 മുതല്‍ ആഗസ്റ്റ് എട്ട് വരെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഒമാന്‍ സുപ്രീം കമ്മറ്റിയാണ് വിവരം അറിയിച്ചത്. ബലി പെരുന്നാളിനോട് അനുബന്ധിച്ചിട്ടുള്ള എല്ലാ ചടങ്ങുകള്‍ നിര്‍ത്തിവെക്കുവാനും നിര്‍ദ്ദേശമുണ്ട്. ലോക്ക് ഡൌണ്‍ കാലയളവില്‍ വൈകുന്നേരം ഏഴ് മുതല്‍ രാവിലെ ആറു വരെയുള്ള യാത്രകളും പൊതു സ്ഥലത്തെ ഒത്തുചേരലുകളും നിരോധിച്ചിട്ടുണ്ട്. വാണിജ്യ സ്ഥാപനങ്ങളും കടകളും രാത്രി 7 മണി മുതല്‍ അടച്ചിടും പോലീസ് പട്രോളിംഗ് ശക്തമാക്കും. വലിയ പെരുന്നാളിനോട് അനുബന്ധിച്ചിട്ടുള്ള പെരുനാള്‍ നമസ്‌കാരങ്ങളും, എല്ലാ ആഘോഷങ്ങളും, നിര്‍ത്തിവെക്കുവാനും ഒമാന്‍ സുപ്രീം കമ്മറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||