ഗോൾഡൻ ബൂട്ട് ഏഴാം തവണയും മെസ്സിക്ക്

2020-07-21 By Admin

ബാഴ്സലോണ: ബാഴ്സലോണയ്ക്ക് ഇത്തവണ കിരീടം നേടാന്‍ സാധിച്ചില്ലെങ്കിലും സ്വര്‍ണ്ണ ബൂട്ട് സ്വന്തമാക്കി ലയണല്‍ മെസ്സി. ലീഗില്‍ കൂടുതല്‍ ഗോള്‍ നേടുന്ന താരത്തിന് ലഭിക്കുന്ന ബൂട്ട് ഏഴാം തവണയാണ് മെസ്സി സ്വന്തമാക്കുന്നത്. കൂടുതല്‍ തവണ ലീഗ് ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കുന്ന താരമെന്ന റെക്കോഡും മെസ്സി സ്വന്തം പേരിലാക്കി. 12 വര്‍ഷത്തിന് ശേഷം ആദ്യമായാണ് 30 ഗോളിന് താഴെ സ്‌കോര്‍ ചെയ്ത് ഒരു താരം ഗോള്‍ഡന്‍ ബൂട്ട് നേടുന്നത്. അലാവസിനെതിരെ മെസ്സി ഇരട്ട ഗോള്‍ നേടിയതും റയല്‍ മാഡ്രിഡ്-ലെഗനീസ് മത്സരത്തില്‍ കരീം ബെന്‍സേമയ്ക്ക് തിളങ്ങാന്‍ സാധിക്കാതെ പോയതുമാണ് മെസ്സിയിലേക്ക് സ്വര്‍ണ്ണ ബൂട്ടിനെ എത്തിച്ചത്. 21 അസിസ്റ്റുകള്‍ സ്വന്തമാക്കിയ മെസ്സി ബാഴ്സയിലെ മുന്‍ സഹതാരമായിരുന്ന സാവിയുടെ 20 അസിസ്റ്റെന്ന റെക്കോഡിനെയാണ് മറികടന്നത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||