2020-07-20 By Admin
വനം കൊള്ളക്കാരന്‍ വീരപ്പന്റെ ജീവിത കഥ വെബ് സീരീസ് രൂപത്തില്‍ തയ്യാറാകുന്നു. സൗത്ത് ഇന്ത്യയിലെ ബയോപിക് സിനിമകളുടെ അമരക്കാരന്‍ എ എം ആര്‍ രമേഷ് ആണ് വെബ് സീരീസ് സംവിധാനം ചെയ്യുന്നത്. ഹിന്ദി, കന്നഡ, തമിഴ്, തെലുഗു, മലയാളം ഭാഷകളിലാണ് സീരീസ് ഒരുങ്ങുന്നത്. 2013 ല്‍ രമേഷിന്റെ സംവിധാനത്തില്‍ അട്ടഹാസ ( കന്നഡ ), വനയുദ്ധം ( തമിഴ് ), വീരപ്പന്‍ ( തെലുഗു , മലയാളം ) എന്നീ പേരുകളില്‍ വീരപ്പന്റെ ജീവിത കഥ ഫീച്ചര്‍ ഫിലിം രൂപത്തില്‍ പുറത്തിറങ്ങി ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. അന്ന് ക്യാമറ ചെയ്ത പ്രശസ്ത സംവിധായകന്‍ എസ് ഡി വിജയ് മില്‍ട്ടണ്‍ തന്നെയാണ് ഈ വെബ് സീരീസിനു വേണ്ടിയും ക്യാമറ ചലിപ്പിക്കുന്നത്.