അമേരിക്കയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

2020-07-20 By Admin

ന്യൂയോര്‍ക്ക്: കൊവിഡ് ബാധിച്ച് അമേരിക്കയിലെ ടെക്‌സസില്‍ ഒരു മലയാളി കൂടി മരിച്ചു. ടെക്‌സസിലെ ഡാളസിനടുത്ത്, മെസ്‌കീറ്റ് സിറ്റിയില്‍ താമസിച്ചിരുന്ന റവ. അലക്‌സ് അലക്‌സാണ്ടറാണ് (71) മരിച്ചത്. ഫോമാ മുന്‍ ജോയിന്റ് സെക്രട്ടറി വിനോദ് കൊണ്ടൂരിന്റെ ഭാര്യാ പിതാവാണ് അലക്‌സ് അലക്‌സാണ്ടര്‍. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സംസ്‌കാരം സണ്ണിവേയ്‌ലിലുള്ള ന്യൂഹോപ്പ് ഫ്യൂണറല്‍ ഹോമില്‍ വച്ച് നടത്തും. അതേസമയം, ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒന്നരക്കോടിക്കടുത്തെത്തി. 14,633,037 പേരാണ് നാളിതുവരെ കൊവിഡ് പോസിറ്റീവായത്. ഏഷ്യയില്‍ 33 ലക്ഷം പേരും ആഫ്രിക്കയില്‍ ഏഴ് ലക്ഷം ആളുകളും രോഗികളായി എന്നാണ് കണക്ക്. ഇതേസമയം 608,539 പേര്‍ മരണപ്പെട്ടു. ലോകമാകെ 8,730,163 പേര്‍ കൊവിഡ് രോഗമുക്തി പ്രാപിച്ചു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||