വായ്‌പ്പാ കുടിശിക വരുത്തിയ 2426 പേരുടെ പട്ടിക പുറത്ത് : ഗീതാഞ്ജലി ജെംസ് മുന്നിൽ

2020-07-20 By Admin

മുംബൈ: അഞ്ചു കോടിയിലധികം രൂപ വായ്പ്പയെടുത്ത് തിരിച്ചടക്കാത്തെ കുടിശിക വരുത്തിയ 2426 പേരുടെ പട്ടിക പുറത്ത് വിട്ട് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍. മുഹുൽ ചോസ്കിയുടെ ഗീതാഞ്ജലി ജെയിംസ് ആണ് പട്ടികയിൽ മുന്നിൽ. 147350 കോടി രൂപ ബാങ്കുകള്‍ക്ക് നല്‍കാതെ വായ്പ കുടിശിക വരുത്തിയവരുടെ പട്ടികയാണ് പുറത്ത് വിട്ടത്. സെന്‍ട്രല്‍ റിപോസിറ്ററി ഇന്‍ഫര്‍മേഷന്‍ ഓണ്‍ ലാര്‍ജ് ക്രെഡിറ്റ്‌സിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് ഈ പട്ടിക പുറത്തിറക്കിയിട്ടുള്ളത്. 500കോടി രൂപയിലധികം കുടിശ്ശികയുള്ളവരുടെ പട്ടികയാണ് പുറത്തുവിട്ടിട്ടുള്ളത്. 4644 കോടിയുടെ കുടിശ്ശികയാണ് മെഹുല്‍ ചോസ്‌കിയുടെ ഗീതാഞ്ജലി ജെംസിനുള്ളത്. എബിജി ഷിപ്പ്യാര്‍ഡ്-1875 കോടി, റേയ് അഗ്രോ-2423കോടി, രുചി സോയ ഇന്‍ഡസ്ട്രീസ് 1618 കോടി, ഗില്ലി ഇന്ത്യ1447 കോടി, വിന്‍സം ഡയമണ്ട് ആന്‍ഡ് ജ്വല്ലറി 2918 കോടി, കുഡോസ് കെമി 1810 കോടി, നക്ഷത്ര ബ്രാന്‍ഡ്‌സ് 1109 കോടി, കിംഗ്ഫിഷര്‍ എയര്‍ലൈന്‍ 586 കോടി എന്നിവയാണ് പട്ടികയിലെ പ്രമുഖര്‍. ആവശ്യമായ അസ്സെറ്റ് ഉണ്ടായിട്ടും വായ്പ കുടിശ്ശിക വരുത്തിയവരുടെ കൂട്ടത്തിൽ പ്രമുഖ കമ്പനികളുമുണ്ടെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി എച്ച് വെങ്കടാചലം പറഞ്ഞു. ഇവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും ബാങ്കുകള്‍ക്ക് ഈ ബാധ്യത വഹിക്കേണ്ട കാര്യമെന്താണെന്നും സി എച്ച് വെങ്കടാചലം ചോദിക്കുന്നു. കേസുമായി മുന്നോട്ട് പോകാതെ ഇവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ഓര്‍ഡിനന്‍സ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വത്തുണ്ടായിട്ടും മനപ്പൂര്‍വ്വം വീഴ്ച വരുത്തുന്നവരാണ് ഇവര്‍. ഇവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി ശക്തമാക്കണം. ന്യായമായ കാരണങ്ങള്‍ മൂലം കുടിശ്ശിക വരുത്തിയവരില്‍ നിന്ന് വിഭിന്നമാണ് ഇവരുടെ കാര്യമെന്നും സി എച്ച് വെങ്കിടാചലം പറയുന്നു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||