ബിസിസിഐക്കു തിരിച്ചടി : ഡെക്കാൻ ചാർജേഴ്‌സിന് 4800 കോടി രൂപ നൽകണമെന്ന് വിധി

2020-07-18 By Admin

ന്യൂഡല്‍ഹി: ബിസിസിഐക്ക് കടുത്ത തിരിച്ചടി നല്‍കി ആര്‍ബിട്രേറ്ററുടെ വിധി. ഐ.പി.എല്ലിൽ നിന്നും ഡെക്കാൻ ചാർജേഴ്‌സിനെ പുറത്തക്കിയതുമായി ബന്ധപ്പെട്ട കേസിൽ ബോംബെ ഹൈക്കോടതി നിയോഗിച്ച ആർബിട്രേറ്റർ ജസ്റ്റിസ് സികെ തക്കറിന്റെ ഉത്തരവ് പ്രകാരം ബിസിസിഐ ഡെക്കാന് 4800 കോടി രൂപ നഷ്ടപരിഹാരം നൽകണം. ഡെക്കാന്‍ ക്രോണിക്കിള്‍ ഹോള്‍ഡിങ്സ് ലിമിറ്റഡാണ് ഡെക്കാന്‍ ചാര്‍ജേഴ്സിന്റെ ഉടമകള്‍. ഐപിഎല്‍ ടീമായിരുന്ന ഡെക്കാന്‍ ചാര്‍ജേഴ്സിനെ 2012ലെ ടൂര്‍ണമെന്റില്‍ നിന്ന് കാരണമില്ലാതെ പുറത്താക്കിയതിനെച്ചൊല്ലിയുള്ള കേസിലാണ് ഇപ്പോള്‍ ഡെക്കാന് അനുകൂലമായി വിധിയെത്തിയിരിക്കുന്നത്. ഈ വര്‍ഷം സെപ്റ്റംബറിനുള്ളില്‍ നഷ്ടപരിഹാരത്തുക നല്‍കണമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. ഡെക്കാന്‍ ചാര്‍ജേഴ്സ് ടീം പ്രമോട്ടറുടെ സാമ്പത്തിക പ്രതിസന്ധികളെത്തുടര്‍ന്നാണ് അന്ന് ഡെക്കാനെ പുറത്താക്കിയത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||