2020-07-15 By Admin
അബുദാബി :ഈ വർഷത്തെ അബുദാബി സസ്‌റ്റൈനബിലിറ്റി ലീഡർ പുരസ്കാരം പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം. എ യൂസഫലിക്ക്. അബുദാബി പരിസ്ഥിതി വകുപ്പിന് കീഴിലുള്ള അബുദാബി സസ്‌റ്റൈനബിലിറ്റി ഗ്രൂപ് ആണ് പുരസ്കാരം നൽകുന്നത്. വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയുമാണ് പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കുന്നത്. സുസ്ഥിരതയോടെ മികച്ചതും നൂതനവുമായ സമ്പ്രദായങ്ങൾ നടപ്പിലാക്കുന്നതും സുസ്ഥിര മാനേജ്‌മന്റ് നടപടികളുടെ പ്രയോജനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമാണ് പുരസ്കാരം.