ബിസിസിഐയുടെ താല്‍ക്കാലിക സിഇഒയായി ഹേമങ് അമീനെ നിയമിച്ചു

2020-07-14 By Admin

മുംബൈ: ബിസിസിഐയുടെ താല്‍ക്കാലിക സിഇഒയായി ഹേമങ് അമീനെ നിയമിച്ചു. നിലവില്‍ ഐപിഎല്ലിന്റെ താല്‍ക്കാലിക ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ കൂടിയാണ് അദ്ദേഹം. സിഇഒ ആയിരുന്ന രാഹുല്‍ ജോഹ്റിയെ ഒഴിവാക്കിയ ശേഷമാണ് അമീനിന് താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്. പുതിയ സിഇഒയെ തിരഞ്ഞെടുക്കുന്നതു വരെ അടുത്ത രണ്ടു മാസത്തോളം അമീന്‍ ചുമതല വഹിക്കും.ജൂലൈ 17ന് നടക്കുന്ന വീഡിയോ കോണ്‍ഫറന്‍സിങില്‍ പുതിയ സിഇഒയുടെ മാനദണ്ഡങ്ങള്‍ ബിസിസിഐ വിശദീകരിക്കും. പുതിയ സിഇഒ ചുമതലയേല്‍ക്കുന്നതു വരെ അമീനിനോട് ഈ റോള്‍ കൂടി ഏറ്റെടുക്കാന്‍ ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ സിഇഒയുടെ നിയമനത്തെക്കുറിച്ച് ബോര്‍ഡ് ചര്‍ച്ച ചെയ്യും. വരാനിരിക്കുന്ന ദിവസങ്ങളില്‍ ഇതു സംബന്ധിച്ച് പരസ്യം നല്‍കുകയും അപേക്ഷകള്‍ ക്ഷണിക്കുകയും ചെയ്യും.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||