ഗൂഗിൾ ഇന്ത്യയിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കും

2020-07-13 By Admin

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ ഇന്ത്യയില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിനൊരുങ്ങുന്നു. ഇന്ത്യ വിര്‍ച്വല്‍ ലൈവ് സ്ട്രീം ഇവന്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത 5-7 വര്‍ഷത്തേക്കാണ് നിക്ഷേപം നടത്തുന്നത്. ഇന്ന് ഗൂഗിള്‍ ആഗോള ഫണ്ട് പ്രഖ്യാപിക്കുന്നതില്‍ ഞാന്‍ വളരെയധികം ആകാംഷയിലാണ്. ഇതിലൂടെ 75,000 കോടിയോളം രൂപ ഇന്ത്യയില്‍ അടുത്ത 5-7 വര്‍ത്തേക്ക് നിക്ഷേപിക്കുകയാണ്. പങ്കാളിത്തം, ഇക്വിറ്റി നിക്ഷേപങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ഇകോസിസ്റ്റ നിക്ഷേപങ്ങള്‍ എന്നിങ്ങനെ വിവിധ തരത്തിലാണ് നിക്ഷേപം നടത്തുക. ഇന്ത്യയുടെ ഭാവിയും ഡിജിറ്റല്‍ ഇക്കണോമിയും കൂടി കണക്കിലെടുത്താണ് നിക്ഷേപം നടത്തുന്നത്’ പിച്ചൈ പറഞ്ഞു. ആദ്യം 75,000 കോടി രൂപ നിക്ഷേപിക്കുന്നതിലൂടെ ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും വിവരങ്ങള്‍ എത്തിക്കുന്നു. രണ്ടാം ഘട്ടം സാധനങ്ങളുടെയും സേവനങ്ങളുടെയും രൂപത്തിലായിരിക്കും. ഇത്രയും നിക്ഷേപം നടത്തുന്നതിലൂടെ ഇന്ത്യയിലെ ചെറുകിയ ബിസിനസ്സ് സംരംഭങ്ങളെല്ലാം തന്നെ ഡിജിറ്റല്‍ ആയി മാറും.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||