ഇന്ത്യൻ വനിതാ ബാസ്കറ്റ്ബാൾ ടീം ക്യാപ്റ്റൻ പി.എസ്.ജീന വിവാഹിതയാകുന്നു

2020-07-07 By Admin

കല്‍പറ്റ: ഇന്ത്യന്‍ വനിത ബാസ്‌കറ്റ് ബോള്‍ ടീം ക്യാപ്റ്റന്‍ പി.എസ്. ജീന വിവാഹിതയാകുന്നു. തൃശൂര്‍ ചാലക്കുടി മേലൂര്‍ സ്വദേശി ജാക്‌സണ്‍ ആണ് വരന്‍. ജൂലൈ 11ന് ചാലക്കുടിയിലാണ് വിവാഹം. കഴിഞ്ഞദിവസം ഇരുവരുടെയും മനസ്സമ്മതം കഴിഞ്ഞിരുന്നു. ഇടവകയായ വയനാട്ടിലെ പന്തിപ്പൊയില്‍ അമലോല്‍ഭവ മാതാ പള്ളിയിൽ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു മനസ്സമ്മത ചടങ്ങ്. കെ.എസ്.ബി- എം.എന്‍.സിയില്‍ പര്‍ച്ചേസ് എന്‍ജിനീയറാണ് ജാക്‌സണ്‍. പന്തിപ്പൊയില്‍ പാലനില്‍ക്കും കാലായില്‍ സിബി ജോസഫിന്റെയും ലിസിയുടെയും മകളായ ജീന ഒളിമ്പിക്‌സ് യോഗ്യത മത്സരത്തിനുള്ള ഇന്ത്യന്‍ വനിത ബാസ്‌കറ്റ് ബോള്‍ ടീം ക്യാപ്റ്റനാണ്. തിരുവനന്തപുരത്ത് കെ.എസ്.ഇ.ബിയില്‍ സീനിയര്‍ അസിസ്റ്റന്റ് ആണ് ജീന. 2018 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും ഇന്ത്യന്‍ ടീം ക്യാപ്റ്റനായിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങിൽ സംബന്ധിച്ചു. വയനാട് ജില്ലയിലെ ഉള്‍പ്രദേശമായ പന്തിപ്പൊയിലില്‍ നിന്ന് അന്താരാഷ്ട്ര ബാസ്‌കറ്റ് ബോള്‍ താരമായി വളര്‍ന്നത് കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ നിന്നാണ്. സഹോദരി ജസ്ലിയും ബാസ്‌കറ്റ്‌ബോള്‍ താരമാണ്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||