അവസാന വർഷ ബിരുദ പരീക്ഷകൾ സെപ്റ്റംബർ അവസാനം: മാർഗ്ഗനിർദ്ദേശം പുതുക്കി യു.ജി.സി

2020-07-07 By Admin

ന്യൂഡല്‍ഹി: സര്‍വകലാശാലകള്‍ക്ക് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി യൂജിസി. കോവിഡ്-19 വ്യാപനത്തിന്റെ തോത് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയത്. അവസാന വര്‍ഷ/ സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷകള്‍ സെപ്റ്റംബര്‍ അവസാനത്തോടെ നടത്തണമെന്നാണ് യുജിസി പുതിയ നിര്‍ദേശത്തില്‍ പറയുന്നത്. ജൂലായ് പകുതിക്ക് ശേഷം പരീക്ഷകള്‍ നടത്താമെന്നായിരുന്നു യുജിസി നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യം പരിഗണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും നല്‍കിയ റിപ്പോള്‍ട്ടുകള്‍കൂടി പരിഗണിച്ചാണ് യുജിസി തിങ്കളാഴ്ച ചേര്‍ന്ന യോഗത്തില്‍ ഇത് പുതുക്കിയത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||