ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ അട്ടിമറിച്ച് സതാംപ്ടൺ

2020-07-06 By Admin

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ അട്ടിമറിച്ച് സതാംപ്റ്റണ്‍. 1-0ത്തിനാണ് കഴിഞ്ഞ സീസണിലെ ജേതാക്കളെ സതാംപ്റ്റണ്‍ അട്ടിമറിച്ചത്. കിരീടമുറപ്പിച്ച ശേഷം പ്രീമിയര്‍ലീഗില്‍ പോയന്റ് റെക്കോഡ് ലക്ഷ്യമിട്ട് കുതിക്കുന്ന ലിവര്‍പൂള്‍ ആസ്റ്റണ്‍ വില്ലയെ 2-0ത്തിനാണ് തോല്‍പ്പിച്ചത്. ലോങ് റേഞ്ച് ഷോട്ടിലൂടെ കന്നി പ്രീമിയര്‍ ലീഗ് ഗോളിനുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച ചെ ആഡംസാണ് സതാംപ്റ്റണ്‍ വിജയം സമ്മാനിച്ചത്. മിന്നും ഫോമിലായിരുന്ന സതാംപ്റ്റണ്‍ ഗോള്‍കീപ്പര്‍ അലക്‌സ് മക്കാര്‍ത്തിയുടെ പ്രകടനവും സിറ്റിയുടെ സാധ്യതകള്‍ ഇല്ലാതാക്കി. സീസണില്‍ സിറ്റിയുടെ ഒമ്പതാം തോല്‍വിയാണിത്. തുടര്‍ച്ചയായ മൂന്നാം എവേ മത്സരത്തിലാണ് ടീം തോറ്റിരിക്കുന്നത്. കെവിന്‍ ഡിബ്രൂയിനും ഫില്‍ ഫോഡനും വിശ്രമമനുവദിച്ചാണ് സിറ്റി കളത്തിലിറങ്ങിയത്. കോവിഡ് സുരക്ഷ മുന്‍കരുതലുകളുടെ ഭാഗമായി താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കണമെന്ന ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും പുറത്തിരുത്തിയത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||