ജൂൺ മാസത്തിൽ സെയിൽ ന് റെക്കാർഡ് വിൽപ്പന

2020-07-06 By Admin

ന്യൂഡല്‍ഹി: ജൂണ്‍ മാസത്തില്‍ റെക്കോര്‍ഡ് വില്‍പ്പന നടത്തി സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ (സെയില്‍). കമ്പനിയുടെ ആഭ്യന്തര, കയറ്റുമതി വില്‍പ്പന 12.77 ലക്ഷം ടണ്ണായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 18 ശതമാനത്തിലധികമാണ് വില്‍പ്പന കണക്കുകളിലെ വര്‍ധന. 2020 ജൂണില്‍, ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന കയറ്റുമതിയും കമ്പനി രേഖപ്പെടുത്തിയിട്ടുണ്ട്.ഈ കാലയളവില്‍ 3.4 ലക്ഷം ടണ്‍ സ്റ്റീല്‍ കയറ്റുമതി ചെയ്തു. ജൂണ്‍ 20 ന് ഇന്ത്യന്‍ റെയില്‍വേയ്ക്ക് ആവശ്യമായ റെയിലുകള്‍ ഏറ്റവും മികച്ച രീതിയില്‍ കയറ്റി അയ്ക്കാനും സെയിലിനായി. ഈ വലിയ നേട്ടം കൈവരിച്ചതിന് സെയില്‍ കൂട്ടായ്മയെ കേന്ദ്ര പെട്രോളിയം പ്രകൃതി വാതക, ഉരുക്ക് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അഭിനന്ദിച്ചു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||