യു.എ.ഇ യിൽ നിന്നുള്ള ചാർട്ടേർഡ് വിമാനങ്ങൾക്ക് ഇന്ത്യയിൽ ഇറങ്ങാൻ അനുമതി നിഷേധിച്ചു

2020-07-04 By Admin

ദുബായ്: ഇന്ത്യയിലേക്ക് ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുകള്‍ നടത്തുന്നതിന് യു.എ.ഇയിലെ വിമാനക്കമ്പനികള്‍ക്ക് കേന്ദ്ര വ്യോമയാന വകുപ്പ് അപ്രതീക്ഷിത വിലക്കേര്‍പ്പെടുത്തി. ഇതോടെ പല ചാര്‍ട്ടേഡ് വിമാന യാത്രക്കാരുടെയും യാത്ര അനിശ്ചിതത്വത്തിലായി. ശനിയാഴ്ച (ഇന്ന്) ഉച്ചക്ക് 14.20ന് അബൂദബിയില്‍ നിന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറക്കേണ്ടിയിരുന്ന അബൂദബി സംസ്ഥാന കെ.എം.സി.സി ചാര്‍ട്ടേഡ് ചെയ്ത ഇത്തിഹാദ് എയര്‍വേയ്സിന്റെ ഇ.വൈ 254 വിമാനത്തിന്റെ യാത്രയാണ് ഡയറക്ടറേറ്റ് ഓഫ് ജനറല്‍ സിവില്‍ ഏവിയേഷന്‍ അനുമതി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് അവസാന നിമിഷം റദ്ദാക്കിയത്. എമിറേറ്റ്സ്, എയര്‍ അറേബ്യ, ഇത്തിഹാദ് തുടങ്ങിയ വിമാന കമ്പനികളെ ആശ്രയിച്ചു ചാര്‍ട്ടേര്‍ഡ് സര്‍വീസുകള്‍ നടത്താന്‍ നിരവധി പ്രവാസി സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ അപേക്ഷകള്‍ കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല.ഇന്ത്യന്‍ വിമാന കമ്പനികള്‍ മാത്രം ചാര്‍ട്ടേര്‍ഡ് സര്‍വീസുകള്‍ നടത്തട്ടെ എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ഈ വിഷയത്തില്‍ ഇന്ത്യയുടെയും യു എ ഇ യുടെയും നയതന്ത്ര പ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ സമവായത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല.അതേസമയം, ആഗസ്ത് ഒന്ന് മുതല്‍ കേരളം ഉള്‍പ്പെടെയുള്ള ഇടങ്ങളിലേക്ക് കുവൈത്ത് എയര്‍വെയ്‌സ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊച്ചി ഉള്‍പ്പെടെ ഏഴു ഇന്ത്യന്‍ നഗരങ്ങള്‍ ആദ്യ ഘട്ട സര്‍വീസിന്റെ പട്ടികയിലുണ്ട്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||