ബാഡ്മിന്റൺ ഇതിഹാസം ലിൻ ഡാൻ വിരമിച്ചു

2020-07-04 By Admin

ബെയ്ജിങ്: ബാഡ്മിന്റണ്‍ ഇതിഹാസം ചൈനയുടെ ലിന്‍ ഡാന്‍ വിരമിച്ചു. രണ്ടു പതിറ്റാണ്ട് പിന്നിട്ട കരിയറിനു പിന്നാലെയാണ് ഈ 36-കാരന്‍ വിടപറയുന്നത്. കോവിഡിനെ തുടര്‍ന്ന് ടോക്കിയോ ഒളിമ്പിക്സ് അനിശ്ചിതത്വത്തിലായതോടെ അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. ഒളിമ്പിക്സില്‍ രണ്ടു തവണ സ്വര്‍ണ മെഡല്‍ നേടിയ ലിന്‍ ഡാന്‍ അഞ്ചു തവണ ലോക ചാമ്പ്യനുമായിട്ടുണ്ട്. 2008ലെ ബെയ്ജിങ് ഒളിമ്പിക്സിലും 2012-ലെ ലണ്ടന്‍ ഒളിമ്പിക്സിലുമാണ് അദ്ദേഹം സ്വര്‍ണ മെഡല്‍ നേടിയത്. ബാഡ്മിന്റണ്‍ കോര്‍ട്ടുകളില്‍ ലിന്‍ ഡാനിന്റെ ഏറ്റവും വലിയ എതിരാളിയും പുറത്ത് അടുത്ത സുഹൃത്തുമായിരുന്ന മലേഷ്യയുടെ ലീ ചോങ് വെയ് വിരമിച്ച് തൊട്ടുപിന്നാലെയാണ് ലിന്‍ ഡാന്റെയും മഹത്തായ കരിയറിന്റെ അവസാനം. ഏറെ വേദനയോടെയാണ് താന്‍ ഈ തീരുമാനമെടുക്കുന്നതെന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച വേളയില്‍ അദ്ദേഹം പറഞ്ഞു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||