ബ്ലാക്ക് മെയിലിംഗ് : നടി ഷംന കാസിമിനെ വിളിച്ച സ്ത്രീകളെ തിരിച്ചറിഞ്ഞെന്ന് പോലീസ്

2020-07-04 By Admin

കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ വരന്റെ മാതാവെന്നും സഹോദരിയെന്നും പറഞ്ഞ് ഷംനയെ ഫോണില്‍ വിളിച്ച സ്ത്രീകളെ പോലീസ് തിരിച്ചറിഞ്ഞതായി സൂചന. ഇവരെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന. കേസിലെ പ്രതികളായ റഫീഖ്, അബൂബക്കര്‍ എന്നിവരുടെ സഹോദരിമാരെ ഇന്ന് അന്വേഷണസംഘം ചോദ്യം ചെയ്യും.അതിനിടെ, പ്രതികള്‍ക്കെതിരെ മൊഴി നല്‍കാന്‍ പോലീസ് സമ്മര്‍ദ്ദം ചെലുത്തുന്നു എന്ന ഏഴാം പ്രതി മുഹമ്മദ് ഷെരീഫിന്റെ ഭാര്യ സോഫിയുടെ ആരോപണം വാസ്തവവിരുദ്ധമാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെ പ്രതികരിച്ചു. അന്വേഷണസംഘം ഒരു സമ്മര്‍ദവും ചെലുത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയില്ലെങ്കില്‍ കേസില്‍ പ്രതി ചേര്‍ക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തുന്നു എന്നാണ് ഷെരീഫിന്റെ ഭാര്യ പോലീസിനെതിരേ ആരോപണം ഉന്നയിച്ചത്. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഇവര്‍ കോടതിയില്‍ അപേക്ഷയും നല്‍കിയിട്ടുണ്ട്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||