2020-07-03 By Admin
മുംബൈ: ബോളിവുഡ് നൃത്ത സംവിധായിക സരോജ് ഖാൻ (71) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമായിരുന്നു കാരണം. ശ്വാസ തടസ്സത്തെ തുടർന്ന് ഇവരെ ജൂൺ 20 ന് മുംബൈയിലെ ഗുരു നാനാക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോസിഡ് പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു. ചികിത്സയെ തുടർന്ന് ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടാക്കുകയും ആശുപത്രിയിൽ നിന്ന് മടങ്ങാൻ തയാറെടുക്കുന്നതിനിടെയാണ് ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിച്ചത്. നാല് പതിറ്റാണ്ടായി രണ്ടായിരത്തിലധികം ഗാനങ്ങൾക്ക് നൃത്ത സംവിധാനം നിർവഹിച്ചു.