കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കണം : ചുവന്ന മഷിയിൽ കളക്ടർക്ക് കത്തെഴുതി യു. പ്രതിഭ എം.എൽ.എ

2020-07-03 By Admin

കായംകുളം: കോവിഡ് നിയന്ത്രണങ്ങള്‍ വ്യാപകമായി ലംഘിക്കപ്പെട്ടതോടെ നടപടി കര്‍ശനമാക്കണമെന്ന് ആവശ്യപ്പെട്ട് ചുവപ്പുമഷിയില്‍ കലക്ടര്‍ക്ക് കത്തെഴുതി യു. പ്രതിഭ എം.എല്‍.എ. അസാധാരണ സാഹചര്യം ഗൗവരത്തോടെ ബോധ്യപ്പെടാനാണ് ചുവപ്പുമഷി ഉപയോഗിച്ചതെന്നാണ് എം.എല്‍.എ പറയുന്നത്. കോവിഡ് സ്ഥിരീകരിച്ച രണ്ട് വാര്‍ഡ് കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചെങ്കിലും നിയന്ത്രണങ്ങള്‍ വകവെക്കാത്തത് രോഗവ്യാപന ഭീഷണി ഉയര്‍ത്തിയിരുന്നു. കണ്ടെയിന്‍മെന്റ് സോണില്‍ പ്രവര്‍ത്തിച്ചിരുന്ന മത്സ്യ-പച്ചക്കറി മാര്‍ക്കറ്റുകള്‍ മറ്റുവാര്‍ഡുകളിലേക്ക് മാറ്റിയതാണ് വിഷയമായത്. അന്തര്‍ സംസ്ഥാനങ്ങളില്‍നിന്ന് വാഹനങ്ങള്‍ വരുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം ലംഘിച്ചാണ് സമാന്തര പ്രവര്‍ത്തനമുണ്ടായത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു എം.എല്‍.എയുടെ കത്ത്. ഉറവിടം അറിയാത്ത കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടും വിഷയത്തെ ലാഘവത്തോടെ കാണുന്ന ഉദ്യോഗസ്ഥ സമീപനമാണ് ഇതോടെ ചര്‍ച്ചയായത്. നിയമലംഘനത്തിന് നിശ്ശബ്ദ സാക്ഷികളാകുന്ന സമീപനമാണ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. കോവിഡ് രോഗികള്‍ക്ക് ഒട്ടനവധി ആളുകളുമായി സമ്പര്‍ക്കമുണ്ടായ സാഹചര്യത്തില്‍ രോഗവ്യാപന സാധ്യത ശക്തമാണെന്ന് കാട്ടി ആരോഗ്യവിഭാഗവും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത്തരം മുന്നറിയിപ്പുകളുണ്ടായിട്ടും നിയമം ലംഘിച്ച വിഷയത്തില്‍ ഒരു കേസുപോലും എടുത്തിട്ടില്ല.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||