ഓസ്കാർ ചടങ്ങ് : ആലിയ ഭട്ടിനും ഹൃത്വിക് റോഷനും ക്ഷണം

2020-07-02 By Admin

ഓസ്‌കര്‍ പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ബോളിവുഡ് നടന്‍ ഹൃത്വിക് റോഷനും നടി ആലിയ ഭട്ടിനും ക്ഷണം. പുതിയതായി 819 പേരെയാണ് അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്ട്‌സ് ആന്റ് സയന്‍സ് തിരഞ്ഞൈടുത്തത്. ഡോക്യുമെന്ററി സംവിധായിക നിഷ്ത ജെയിന്‍, അമിത് മധേഷിയ, ഡിസൈനര്‍ നീത ലുല്ല, കാസ്റ്റിങ് സംവിധായിക നന്ദിനി ശ്രികേന്ത്, വിഷ്വല്‍ ഇഫക്ട് സൂപ്പര്‍വൈസര്‍മാരായ വിശാല്‍ ആനന്ദ്, സന്ദീപ് കമല്‍ എന്നിവര്‍ക്കും ക്ഷണം ലഭിച്ചു.കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങ്മാറ്റിവച്ചിരുന്നു. ഫെബ്രുവരി മാസത്തില്‍ നടക്കാറുള്ള ഓസ്‌കാര്‍ ചടങ്ങ് ഏപ്രില്‍ 25 ലേക്ക് മാറ്റിയത്. ജനുവരി മാസത്തില്‍ നടക്കേണ്ട ഗോള്‍ഡന്‍ ഗ്ലോബ് ഫെബ്രുവരി 28 ന് നടക്കുമെന്ന് ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷനും പ്രഖ്യാപിച്ചു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||