യാത്രാദുരിതം: മിനിമം ചാർജ് ദൂരപരിധി കുറച്ചു: എട്ട് രൂപക്ക് രണ്ടര കിലോമീറ്റർ

2020-07-01 By Admin

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധിക്കിടെ ഇരുട്ടടിയായി ബസ് ചാർജ് വർദ്ധനവ്. ബസ്സിൽ മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരപരിധി കുറച്ചു. നിലവിൽ മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരം അഞ്ചു കിലോ മീറ്ററാണ്. ഇത് രണ്ടര കിലോ മീറ്ററാക്കിയാണ് കുറച്ചത്. ഇനി മുതൽ മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോ മീറ്ററാണ്. കോവിഡ് കാലത്തേക്ക് മാത്രമാണ് വർദ്ധനവ്. ഇനി അഞ്ചു കിലോ മീറ്റർ സഞ്ചരിക്കണമെങ്കിൽ 11 രൂപ നൽകണം. മിനിമം ചാർജ് കഴിഞ്ഞുള്ള ഓരോ കിലോ മീറ്ററിനും 90 പൈസ നൽകേണ്ടി വരുന്നതോടെയാണ് 11 രൂപയായി മാറുന്നത്. മിനിമം ചാർജ് 10 രൂപയാക്കണമെന്നും തുടർന്നുള്ള ഓരോ രണ്ടര കിലോ മീറ്ററിനും രണ്ടു രൂപ വീതം കൂട്ടണമെന്നുമായിരുന്നു ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ ശുപാർശ ചെയ്തിരുന്നത്. എന്നാൽ മിനിമം ചാർജ് വർധന ഇല്ലാതെ തന്നെ ഫലത്തിൽ ഇത് 11 രൂപയായി വർധിച്ചു. രണ്ടര കിലോമീറ്ററിന് രണ്ട് രൂപ എന്നത് ഓരോ കിലോ മീറ്ററിനും 90 പൈസ എന്നാക്കി. കുട്ടികളുടെ യാത്രാ നിരക്കും വർധിപ്പിക്കണമെന്ന് ശുപാർശ ചെയ്തെങ്കിലും മന്ത്രിസഭാ യോഗം ഇക്കാര്യം പരിഗണിച്ചില്ല.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||