2020-07-01 By Admin
അങ്കമാലി: കണ്ടക്ടര്ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില് കെ.എസ്.ആര്.ടി.സി അങ്കമാലി ഡിപ്പോ താല്ക്കാലികമായി അടച്ചു. ഡിപ്പോയിലെ മങ്കട സ്വദേശിയായ കണ്ടക്ടര്ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഡിപ്പോ താൽക്കാലികമായി അടച്ചത്. അങ്കമാലി – ആലുവ റൂട്ടിലെ ഓര്ഡിനറി ബസിലെ കണ്ടക്ടറായി ഇദ്ദേഹം ജോലിക്കെത്തിയിരുന്നു. ഡ്യൂട്ടിക്ക് ശേഷം 26ന് നാട്ടിലേക്ക് പോയി. തുടര്ന്ന് ലക്ഷണങ്ങളെ തുടര്ന്ന് സ്രവപരിശോധന നടത്തുകയും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിക്കുകയും ആയിരുന്നു. ഡിപ്പോയിലെ അണുനശീകരണ പ്രവര്ത്തനങ്ങള് ബുധനാഴ്ച രാവിലെയോടെ ആരംഭിച്ചിട്ടുണ്ട്.