ഫുട്ബാൾ താരം മരിയോ ഗോമസ് വിരമിച്ചു

2020-06-30 By Admin

സ്റ്റുവർട്ട്ഗഡ്‌ : ഒരു പതിറ്റാണ്ടോളം ജര്‍മന്‍ ദേശീയ ഫുട്‌ബോള്‍ ടീമിലും വിവിധ ക്ലബ്ബുകളിലും കളിച്ച സ്‌ട്രൈക്കര്‍ മാരിയോ ഗോമസ് വിരമിച്ചു. ബുന്ദസ്ലിഗയില്‍ 13നു ദാംഷട്ടിനോടു പരാജയപ്പെട്ട കളിയില്‍ വിഎഫ്ബി സ്റ്റുട്ഗര്‍ട്ടിന്റെ ഏകഗോള്‍ നേടിയ ഗോമസ് പിന്നാലെ കളി നിര്‍ത്തുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് നേരത്തേ വിരമിച്ച മുപ്പത്തിനാലുകാരനായ ഗോമസ് ജര്‍മന്‍ ക്ലബ്ബുകളായ ബയണ്‍ മ്യൂനിക്ക്, വോള്‍വ്‌സ്ബര്‍ഗ്, സ്റ്റുട്ഗര്‍ട് എന്നിവയ്ക്കു പുറമേ ഇറ്റാലിയന്‍ ക്ലബ് ഫിയോറന്റീനയിലും കളിച്ചിട്ടുണ്ട്. 600 മത്സരങ്ങളില്‍ നിന്ന് 319 ഗോളുകളും 72 അസിസ്റ്റുകളും ഗോമസിന്റെ പേരിലുണ്ട്. മാത്രമല്ല ജര്‍മനിക്കായി 78 കളിയില്‍ 31 ഗോളുകളും അദ്ദേഹം നേടിയിട്ടുണ്ട്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||