കിഷോർ ബിയാനിയുടെ റീട്ടെയിൽ ബിസിനസ് ഏറ്റെടുക്കാനൊരുങ്ങി മുകേഷ് അംബാനി

2020-06-30 By Admin

കൊച്ചി: ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ റീട്ടെയ്ൽ ബിസിനസ് ഇന്ത്യയിൽ പുതിയ കുതിപ്പിന് ഒരുങ്ങുകയാണ്. റീട്ടെയ്ൽ രംഗത്തെ അതികായനായ കിഷോര്‍ ബിയാനിയുടെ ഫ്യൂച്വര്‍ ഗ്രൂപ്പ് റിലയൻസിൻെറ ഉടസ്ഥതയിൽ ആയേക്കുമെന്ന സൂചനകൾ പുറത്ത് വന്നു. ഫ്യൂച്വര്‍ ഗ്രൂപ്പ് ഏറ്റെടുത്താൽ ഈ രംഗത്തെ ഏറ്റവും വലിയ ആധിപത്യം ആയിരിക്കും കമ്പനിയുടേത്. പലവ്യഞ്ജനങ്ങൾ, നിത്യോപയോഗ സാധനങ്ങൾ, തുണിത്തരങ്ങൾ തുടങ്ങി വിപുലമായ റീട്ടെയ്ൽ സാന്നിധിമാണ് ഫ്യൂച്വ‍ര്‍ ഗ്രൂപ്പിന് രാജ്യത്ത് ഉള്ളത്. . ബിഗ്ബസാര്‍, എഫ്ബിബി, ഇസോൺ തുടങ്ങിയ ഈ രംഗത്തെ വൻകിട ബ്രാൻഡുകളിൽ പലതും ഫ്യൂച്വര്‍ ഗ്രൂപ്പിൻറെ ഉടമസ്ഥതയിലാണ്. അസിം പ്രേംജിയ്ക്കു പിന്നാലെ ആമസോൺ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഫ്യൂച്ചർ ഗ്രൂപ്പിൽ നിക്ഷേപം നടത്താൻ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു. റിലയൻസ് റീട്ടെയ്ൽ, ഫ്യൂച്വര്‍ ഗ്രൂപ്പ് ഏറ്റെടുക്കുന്നത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ റിലയൻസിൻെറ വാര്‍ഷിക ജനറൽ മീറ്റിൽ തീരുമാനിച്ചെക്കും.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||