2020-06-30 By Admin
കൊച്ചി: സംഗീത സംവിധായകൻ സിദ്ധാർഥ് വിജയൻ (65) അന്തരിച്ചു. കലാഭവൻ മാണിയുടെ പാട്ടുകൾക്ക് ഈണം നൽകി പ്രശസ്തനായ ഇദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്തരിച്ചത്. ഒരാഴ്ച്ചയായി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം വൈകുന്നേരം നാലിന് മുരുക്കുംപാടം ശ്‌മശാനത്തിൽ നടക്കും. നെടുങ്കാട് വിജയൻ എന്നറിയപ്പെട്ടിരുന്ന വിജയനെ നടൻ തിക്കുറിശ്ശിയാണ് സിദ്ധാർഥ് വിജയൻ എന്ന് പുനർനാമകരണം ചെയ്തത്. ഇതുവരെ മൂവായിരത്തോളം ഗാനങ്ങൾക്ക് സംഗീതം പകർന്നിട്ടുണ്ട്. മൂന്നു മലയാളം സിനിമക്കും നിരവധി തമിഴ് മലയാളം റീമേക്കുകൾക്കും കാസറ്റുകൾക്കും ഈണമിട്ടിട്ടുണ്ട്. കലാഭവൻ മണിക്ക് വേണ്ടി 45 കാസറ്റുകൾക്ക് ഈണം പകർന്നു. ചാലക്കുടിക്കാരൻ ചങ്ങാതി, സ്വാമി തിന്തകതോം, അമ്മ, ഉമ്മ മമ്മി തുടങ്ങി മണിയുടെ സൂപ്പർഹിറ്റ് ആൽബങ്ങൾക്ക് ഈണമിട്ടത് വിജയനാണ്. ഭാര്യ ദേവി: മക്കൾ: നിസരി, സരിഗ